ജെഎന്‍യു അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച 60 പേര്‍ അംഗങ്ങളായ വാട്സ്ആപ്പ് ഗ്രൂപ്പിലെ 37 പേരെ തിരിച്ചറിഞ്ഞു

ന്യൂഡല്‍ഹി: ജെഎന്‍യു അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന ‘യൂണിറ്റി എഗെന്‍സ്റ്റ് ലെഫ്റ്റ്’ എന്ന 60 പേര്‍ അംഗങ്ങളായ ഗ്രൂപ്പിലെ 37 പേരെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. അതേസമയം പുറത്തു നിന്നുള്ള പത്തു ആക്രമികളെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് അക്രമവുമായി ഈ വാട്സ്ആപ്പ് ഗ്രുപ്പിന് ബന്ധമുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

സര്‍വകലാശാലയ്ക്കു പുറത്തുളളവര്‍ അതിക്രമിച്ച് കടന്ന് നടത്തിയ അക്രമത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികള്‍ക്കുമുള്‍പ്പെടെ 34 ഓളം പേര്‍ക്കാണ് പരിക്കേറ്റിരുന്നത്. അക്രമത്തില്‍ ജെഎന്‍യു യൂണിയന്‍ നേതാവ് ആശിഷ് ഘോഷിന് ഗുരുതരമായ പരിക്കേറ്റിരുന്നു.

ഇതുവരെ ആരെയും കസ്റ്റിഡയില്‍ എടുത്തിട്ടില്ലെന്നും കുറ്റക്കാരെന്ന് സംശയിക്കുന്നവര്‍ക്കായി നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നും ക്രൈംബ്രാഞ്ച് ഡിസിപി ജോയ് ടിര്‍ക്കി അറിയിച്ചു. അതേസമയം അക്രമം നടക്കുന്നതിനിടെ പോലീസ് എത്തിയെങ്കിലും അക്രമം തടയാന്‍ പോലീസ് ഒന്നും ചെയ്തില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. ജനുവരി അഞ്ചിന് നടന്ന അക്രമണത്തില്‍ ഇതുവരെ ഒരു അറസ്റ്റ് പോലും ഉണ്ടായിട്ടില്ല.

Comments are closed.