പ്രധാനമന്ത്രിയെ കൊല്‍ക്കത്തയില്‍ തടയാന്‍ 17 ഇടതു പാര്‍ട്ടികളുടെ സംയുക്ത വിഭാഗത്തിന്റെ നീക്കം

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തുടരുമ്പോള്‍ ശനി ഞായര്‍ ദിവസങ്ങളിലായി നാല് പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. തുടര്‍ന്ന് പരിപാടികളില്‍ പങ്കെടുക്കാന്‍ മോഡി എത്തുമ്പോള്‍ വിമാനത്താവളം മുതല്‍ വഴി തടയാന്‍ 17 ഇടതു പാര്‍ട്ടികളുടെ സംയുക്ത വിഭാഗവും നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന വിവിധ ഗ്രൂപ്പുകളും രംഗത്തെത്തിയിരിക്കുകയാണ്.

ബേലൂര്‍ മഠ സന്ദര്‍നം ഉള്‍പ്പെടെ ശനി ഞായര്‍ ദിവസങ്ങളിലായി നാല് പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. അതേസമയം നേരത്തെ പ്രതിഷേധം കണക്കിലെടുത്ത് അസം സന്ദര്‍ശനം പ്രധാനമന്ത്രി ഒഴിവാക്കിയിരുന്നു. എന്നാല്‍ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സമ്മേളന സ്ഥലങ്ങളിലേക്ക് പ്രധാനമന്ത്രി റോഡ് മാര്‍ഗ്ഗമുള്ള യാത്ര ഒഴിവാക്കിയേക്കുമെന്നും ഹെലികോപ്റ്ററില്‍ പേയേക്കുമെന്നും ഇതിനായി വ്യോമസേന ഹെലികോപ്റ്റര്‍ തയ്യാറാക്കി നിര്‍ത്തിയതായുമാണ് വിവരം. എന്നാല്‍ പ്രധാനമന്ത്രിയെ കൊല്‍ക്കത്ത തൊടാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

Comments are closed.