ഏഴുകോണ്‍ പൊലീസ് സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ചു

കൊല്ലം: കൊല്ലം പൊലീസ് സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. കുണ്ടറ പടപ്പക്കര സ്വദേശി സ്റ്റാലിനെ സ്റ്റേഷനിലെ ജനറേറ്റര്‍ റൂമിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ജി. ഡി ഡ്യൂട്ടിയില്‍ ആയിരുന്നു ഹഡ് കോണ്‍സ്റ്റബിളായ സ്റ്റാലിന്‍.

രാവിലെ കൂടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ സ്റ്റാലിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജനറേറ്റര്‍ റൂമില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയും എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Comments are closed.