12 കാരി മകളെ നിരന്തരം ബലാത്സംഗം ചെയ്യുകയും ഗര്‍ഭിണിയായപ്പോള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്ത പിതാവിന് വധശിക്ഷ
സൂററ്റ്: ഒഡീഷയില്‍ ഭാര്യയുടെ ആദ്യ വിവാഹത്തിലെ 12 കാരി മകളെ നിരന്തരം ബലാത്സംഗം ചെയ്യുകയും ഗര്‍ഭിണിയായപ്പോള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്ത പിതാവിന് കോടതി വധശിക്ഷ വിധിച്ചു. 40 വയസ്സുള്ള നെയ്ത്തുകാരനായ ഇയാള്‍ ആറ് മാസത്തോളമാണ് വളര്‍ത്ത് മകളെ തന്റെ ഇംഗിതത്തിന് ഇരയാക്കിയത്.
2017 ല്‍ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഇയാള്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ അന്വേഷിച്ചപ്പോള്‍ മകള്‍ക്ക് കാന്‍സര്‍ ബാധിച്ചിരിക്കുകയാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ ആശുപത്രിയുടെ പേര് ചോദിച്ചവരോട് അത് പറയാന്‍ വിസമ്മതിച്ചു.
കൂടാതെ മകളെ കാണ്മാനില്ലെന്ന് ഇയാള്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് ഈ പ്രവര്‍ത്തികള്‍ ഇയാളുടെ ക്രിമിനല്‍ സ്വഭാവത്തെയാണ് കാണിക്കുന്നതെന്നും വിധി സമൂഹത്തിന് താക്കീതായി മാറണമെന്ന് സ്പെഷ്യല്‍ പോസ്ക്കോ കോടതി ജസ്റ്റീസ് പിഎസ് കല വ്യക്തമാക്കി. ഡ്യൂമാസ് ലാല്‍ ടാലവില് നിന്നും റാംജി ഫാമിലേക്കുള്ള റോഡില്‍ നിന്നുമായിരുന്നു മൃതദേഹം കിട്ടിയത്.
പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും മരിക്കുമ്പോള്‍ പെണ്‍കുട്ടി ആറു മാസം ഗര്‍ഭിണി ആയിരുന്നു എന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ വയറ്റില്‍ വളര്‍ന്ന കുഞ്ഞിന്റെ ഡിഎന്‍എ യ്ക്ക് പിതാവിന്റേതിനോട് സാമ്യം വന്നതോടെയാണ് 2017 ജൂലൈ 5 ന് ഇയാളെ അറസ്റ്റ് ചെയ്തത്. ജൂലൈ 6 ന് മകള്‍ക്ക് ഒരാളുമായി ശാരീരിക ബന്ധം ഉണ്ടായിരുന്നു അതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നാണ് ഇയാള്‍ പോലീസിന് നല്കിയ മൊഴി.
Comments are closed.