ഫെബ്രുവരിയില്‍ മഷ്റഫെ മൊര്‍ത്താസയുടെ അവസാന പരമ്പരയായിരിക്കുമെന്ന് സൂചന

ധാക്ക: ഏകദിന ലോകകപ്പിന് ശേഷം ദേശീയ ജേഴ്സിയില്‍ കളിച്ചിട്ടില്ലാത്ത താരമായ ബംഗ്ലാദേശിന്റെ മഷ്റഫെ മൊര്‍ത്താസ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും വാര്‍ത്തകള്‍ അദ്ദേഹം തന്നെ തള്ളികളഞ്ഞു. എന്നാല്‍ ലോകകപ്പില്‍ താരത്തിന്റെ മോശം പ്രകടനം വീണ്ടും വിരമിക്കല്‍ വാര്‍ത്തകള്‍ സജീവമാകുന്നുണ്ട്.

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും പരിക്ക് കാരണം പിന്മാറുകയായിരുന്നു. ബംഗ്ലാദേശിനായി 217 ഏകദിനങ്ങള്‍ കളിച്ച മൊര്‍ത്താസ 266 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 54 ടി20 മത്സരങ്ങളില്‍ 42 വിക്കറ്റുകളും താരം നേടി. ഫെബ്രുവരിയില്‍ സിംബാബ്വെ, ബംഗ്ലാദേശിലെത്തുന്നുണ്ട്. അത് മൊര്‍ത്താസയുടെ അവസാന പരമ്പരയായിരിക്കുമെന്നാണ് വിവരം.

Comments are closed.