അപകടസാദ്ധ്യതയെ പറ്റി ആശങ്കപ്പെട്ടവര്‍ക്ക് ആശ്വസമായി മരട് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ യാതൊരു കേടുപാടും വരുത്താതെ തകര്‍ത്തു

കൊച്ചി: അപകടസാദ്ധ്യതയെ പറ്റി ആശങ്കപ്പെട്ടവര്‍ക്ക് ആശ്വസമായി മരട് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ യാതൊരു കേടുപാടും വരുത്താതെ തകര്‍ത്തു. മിനിറ്റുകള്‍ക്കകം പൊടിപടലങ്ങള്‍ അടങ്ങിയപ്പോള്‍ ആഢംബര സമുച്ചയങ്ങള്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറി. സുപ്രീം കോടതി ഉത്തരവുപ്രകാരമാണ് മരട് മുനിസിപ്പാലിറ്റിയിലെ അഞ്ചു ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത്.

തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച മൂന്ന് പടുകൂറ്റന്‍ ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് സമീപപ്രദേശത്തിന് യാതൊരു കേടുപാടും വരുത്താതെ നിയന്ത്രിത സ്ഫോടനത്തിലൂടെ ഇന്നലെ രാവിലെ തകര്‍ത്തത്. കുണ്ടന്നൂര്‍ ജംഗ്ഷനിലെ ഹോളി ഫെയ്ത്ത് എച്ച്.2.ഒ, നെട്ടൂരിലെ ആല്‍ഫ സെറീന്‍ ഇരട്ട ഫ്‌ളാറ്റ് എന്നിവ. അതേസമയം ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകള്‍ ഇന്ന് തകര്‍ക്കുന്നതാണ്. അതേസമയം ആസൂത്രണം ചെയ്തതുപോലെ ദൗത്യം വിജയിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി.

Comments are closed.