കാഞ്ഞിരംകുളത്ത് ഗര്‍ഭിണിയായ യുവതിയെ പിഞ്ചു കുഞ്ഞിന്റെ മുന്നില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍

കാഞ്ഞിരംകുളം ന്മ കാഞ്ഞിരംകുളത്ത് ഗര്‍ഭിണിയായ യുവതിയെ പിഞ്ചു കുഞ്ഞിന്റെ മുന്നില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റിലായി. കാഞ്ഞിരംകുളം നെടിയകാല ചാവടി കല്ലുതട്ടു വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ഷൈനി(25)യെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവ് നിധീഷ്(33) ആണ് അറസ്റ്റിലായത്.

അതേസമയം മുന്നു വയസ്സുള്ള മകന്‍ സംഭവം കണ്ടു നിലവിളിച്ചെങ്കിലും മാതാപിതാക്കളുടെ വഴക്കിനിടെ പരിസരവാസികള്‍ കേട്ടില്ല. മണിക്കൂറുകള്‍ കഴിഞ്ഞു നിധീഷ് തന്നെ ബന്ധുവിനെ വിളിച്ചു വിവരം പറഞ്ഞപ്പോഴാണു സംഭവം പുറത്തായത്. മര്‍ദനമേറ്റ ഷൈനി ബോധരഹിതയാവുകയും ബോധം തിരിച്ചുകിട്ടിയപ്പോള്‍ സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രകോപിതനായ നിധീഷ് കാലില്‍ തോര്‍ത്തുകൊണ്ടു കെട്ടി വായില്‍ തുണി തിരുകി കഴുത്തു ഞെരിക്കുകയുമായിരുന്നു.

തുടര്‍ന്ന് ഷൈനിയുടെ ബന്ധുക്കള്‍ എത്തി ബഹളം വച്ചതു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനെത്തുടര്‍ന്ന് കൂടുതല്‍ പൊലീസ് എത്തിയിരുന്നു. ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന നിധീഷ് മൂന്നു മാസം മുന്‍പാണു മടങ്ങിയെത്തി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്ഥാപനത്തില്‍ ജോലിക്കു ചേര്‍ന്നത്. സംശയത്തെത്തുടര്‍ന്നു വഴക്കു പതിവായതോടെ വിവാഹബന്ധം പിരിയാമെന്നു വരെ ചര്‍ച്ചയായെന്നും പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് കി. ആര്‍ഡിഒ: മോഹനന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

Comments are closed.