സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൂട്ടക്കൊല ചെയ്യാനാകില്ലെന്നും ഇന്റരനെറ്റ് നിരോധിക്കാനാകില്ലെന്നും ട്രംപ്

ടെഹ്‌റാന്‍ : യുക്രൈന്‍വിമാനം തകര്‍ന്നുവീണത് ഇറാന് സൈന്യത്തിന്റെ മിസൈല് പതിച്ചാണെന്ന ഇറാന്റെ വെളിപ്പെടുത്തലിനു പിന്നാലെ തന്റെ ഭരണകാലത്തിന്റെ തുടക്കം മുതല്‍ ഇറാനിലെ ധൈര്യശാലികളായ പീഡനമനുഭവിക്കുന്ന ജനതയ്‌ക്കൊപ്പമായിരുന്നു താനെന്നും, ഇനിയും തന്റെ ഭരണകൂടം അവര്‍ക്കൊപ്പം നില്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തുടര്‍ന്ന് പ്രതിഷേധക്കാരുടെ ധൈര്യം തങ്ങള്‍ക്ക് പ്രചോദനമായെന്നും ഇറാനിലെ പ്രതിഷേധങ്ങള്‍ യുഎസ് നിരീക്ഷിക്കുകയാണെന്നും നിലവിലെ സാഹചര്യത്തില്‍ അവിടെനിന്ന് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനും നിരീക്ഷണം നടത്താനും മനുഷ്യാവകാശ പ്രവര്‍ത്തകരെ അനുവദിക്കണമെന്നും ഇറാന്‍ ഭരണകൂടത്തോട് അദ്ദേഹം പറഞ്ഞു. കൂടാതെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൂട്ടക്കൊല ചെയ്യാനാകില്ലെന്നും ഇന്റര്‍നെറ്റ് നിരോധിക്കാനാകില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

അതേസമയം അമീര്‍ അക്ബര്‍ സര്‍വകലാശാലയിലെ പ്രതിഷേധത്തില്‍ പങ്കാളിയായെന്നും പ്രതിഷേധത്തിന് പിന്തുണ നല്‍കിയെന്നും ആരോപിച്ച് ഇറാനിലെ ബ്രിട്ടീഷ് അംബാസഡറെ ടെഹറാനില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയച്ചു. ഇറാന്‍ സര്‍ക്കാരിന്റെ നടപടിയില്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Comments are closed.