വനിതാ കൗണ്‍സലര്‍ ഒന്‍പതാംക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

മൂന്നാര്‍: തോട്ടംമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍സ്‌കൂളിലെ വനിതാ കൗണ്‍സലര്‍ ഒന്‍പതാംക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഐ.സി.ഡി.എസ്. വകുപ്പില്‍നിന്ന് സ്‌കൂളിലെ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സലിങ് നല്‍കുന്നതിനുമായി നിയമിച്ച ഇരുപത്തഞ്ചുകാരിയായ യുവതി കുട്ടിയോട് മോശമായി ഇടപെടുന്നത് സ്‌കൂളിലെ പലരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു.

തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച സ്‌കൂളില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചപ്പോള്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് കുട്ടി പീഡനവിവരം പുറത്ത് പറയുകയും സംഭവിച്ച കാര്യങ്ങള്‍ കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് എഴുതിനല്‍കിയിരുന്നു. അതേസമയം മൂന്നാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കിയത്.

Comments are closed.