അന്തരിച്ച ഒമാന്‍ ഭരണാധികാരിയോടുള്ള ആദരസൂചകമായി യുഎഇയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം

അബുദാബി: അന്തരിച്ച ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഇന്നുമുതല്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്‍. തുടര്‍ന്ന് രാജ്യവ്യാപകമായി എല്ലാ പള്ളികളിലും മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം പ്രത്യേക പ്രാര്‍ത്ഥന നടക്കും. തുടര്‍ന്ന് സുല്‍ത്താനോടുള്ള ആദരവ് കാണിക്കാനായി രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും യുഎഇ പതാക പകുതി താഴ്ത്തി കെട്ടുന്നതാണ്.

Comments are closed.