കളിയക്കാവിള കൊലപാതകത്തില്‍ പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഏഴു ലക്ഷം രൂപ പാരിതോഷികം
കന്യാകുമാരി: കളിയക്കാവിള ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഏഴു ലക്ഷം രൂപ പാരിതോഷികം തമിഴ്നാട് പോലീസ് പ്രഖ്യാപിച്ചു. നേരത്തെ തിരുവനന്തപുരം-പൂന്തുറ സ്വദേശിയായ ഒരാളെയും പാലക്കാട് മേപ്പറമ്പ് സ്വദേശികളായ രണ്ടു പേരെയും തമിഴ്നാട് ക്യൂ ബ്രാഞ്ച് പിടികൂടിയിരുന്നു. കൂടാതെ പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടിരുന്നു.
അതേസമയം മുഖ്യപ്രതികളിലൊരാളെ തൗഫീഖുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ കേരള പോലീസ് പിടികൂടി. കൊലപാതകത്തിന് മുമ്പ് തൗഫീഖ് ഇന്ന് പിടിയിലായ രണ്ടു പേരുമായി നിരന്തരം ഫോണില്‍ വിളിച്ചിരുന്നതായും കൊലയ്ക്ക് മുമ്പ് കളിയക്കാവിളയിലെത്തിയ തൗഫീഖിന് ഇരുവരും വേണ്ട സൗകര്യങ്ങള്‍ ചെയ്തു നല്‍കിയെന്നും പോലീസ് കണ്ടെത്തിയിരുന്നു. കൂടാതെ തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുകയാണ്.
Comments are closed.