കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി തോമസ് ആന്റണി അന്തരിച്ചു
മലപ്പുറം: കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയും പശസ്ത കാരിക്കേച്ചറിസ്റ്റുമായ തോമസ് ആന്റണി അന്തരിച്ചു. ചിത്രകലാ പരിഷത്ത് കോട്ടക്കല്‍ നടത്തുന്ന ചിത്രകലാ ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹത്തിന് രാത്രിയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാദത്തെ തുടര്‍ന്ന് ഉടന്‍ മരണപ്പെടുകയായിരുന്നു. 62 വയസായിരുന്നു.
കാരിക്കേച്ചര്‍ രംഗത്ത് അന്തര്‍ ദേശീയ പുരസ്കാരങ്ങള്‍ നേടിയ അദ്ദേഹം കാരിക്കേച്ചറില്‍ കേരളത്തിന്റെ യശസ് ഉയര്‍ത്തിയ അപൂര്‍വ്വ വ്യക്തിത്വമാണെന്ന് തോമസ് ആന്റണിയുടെ വിയോഗത്തില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി ദുഖം രേഖപ്പെടുത്തി. കോട്ടയമാണ് സ്വദേശം. മെട്രോ വാര്‍ത്ത എക്സിക്യൂട്ടീവ് ആര്‍ട്ടിസ്റ്റാണ്. ദീര്‍ഘകാലം ദീപിക ദിനപ്പത്രത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം പ്രസ് ക്ലബ് സെക്രട്ടറിയായിരുന്നു അദ്ദേഹം.
Comments are closed.