ജമ്മു കശ്മീര്‍ പോലീസ് ഓഫീസര്‍ ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പിടിയിലായി

ശ്രീനഗര്‍: ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ വാഹനത്തില്‍ യാത്ര ചെയ്യവേ ധീരതയ്ക്കുള്ള പ്രസിഡന്റിന്റെ മെഡല്‍ നേടിയ ജമ്മു കശ്മീര്‍ പോലീസ് ഓഫീസര്‍ രണ്ട് ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പിടിയിലായി. ശ്രീനഗര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷയ്ക്കായി നിയോഗിച്ച ഡെപ്യൂട്ടി സുപ്രണ്ട്ന്റനെന്റ് ഓഫ് പോലീസ്(ഡിഎസ്പി) ദേവിന്ദര്‍ സിങ് ആണ് കുല്‍ഗാം ജില്ലയില്‍ വാന്‍പോയില്‍ വെച്ച് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരനായ നവീത് ബാബുവിനൊപ്പം പിടിയിലായിരിക്കുന്നത്.

ശനിയാഴ്ച ഡ്യൂട്ടിയില്‍ കയറാതെ ഇരുന്ന ദേവീന്ദര്‍ സിങ് നാലു ദിവസത്തേക്ക് അവധിയും എടുത്തിരുന്നുവെന്ന് പോലീസ് പറയുന്നു. ഒക്ടോബറിലും നവംബറിലുമായി തെക്കന്‍ കശ്മീരില്‍ ട്രക്ക് ട്രൈവറും തൊഴിലാളികളും ഉള്‍പ്പെടെ 11 ഓളം പുറത്തു നിന്നുള്ളവരെ വധിച്ച കേസിലെ പ്രതിയാണ് ബാബു. തുടര്‍ന്ന് നവീത് ബാബുവിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്ന പോലീസ്, ഭീകരന്‍ സഹോദരനുമായി ഫോണില്‍ കൂടി ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് സ്ഥലം തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് ഹിസ്ബുള്‍ ഭീകരനായ നവീത് ബാബുവും കൂട്ടാളി ആസിഫും ഡിഎസ്പി ദേവിന്ദര്‍ സിങ്ങും സഞ്ചരിച്ചിരുന്ന വാഹനം പോലീസ് തടയുകയായായിരുന്നു. ഇവരെ പിടികൂടിയതിന് പിന്നാലെ ശ്രീനഗറിലും തെക്കന്‍ കശ്മീരിലും വ്യാപകറെയ്ഡില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. ഒരു പോലീസ് ഓഫീസറുടെ സഹായത്തോടെ എന്തിനാണ് ഡല്‍ഹിയിലേക്ക് ഭീകര സംഘം നീങ്ങിയെന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Comments are closed.