യുഎഇയില്‍ കനത്തമഴയെ തുടര്‍ന്ന് നിരവധി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ദുബായ്: യുഎഇയില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ക്ലാസ്സ് മുറികളില്‍ കയറിയ വെള്ളം നീക്കം ചെയ്യുന്നതിനായി നിരവധി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. യുഎയില്‍ കഴിഞ്ഞ ഒരാഴ്ചയായി മഴ തുടരുന്ന സാഹചര്യത്തില്‍ ചില സ്‌കൂളുകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി റിപ്പോര്‍ട്ട്.

സ്‌കൂള്‍ അവധിയായിരിക്കുമെന്നത് സംബന്ധിച്ച് പ്രസ്താവന സ്‌കൂള്‍ അധികൃതര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചു. അതേസമയം ഞായറാഴ്ചത്തെ കാലാവസ്ഥകൂടി പരിഗണിച്ച മാത്രമെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുകയുള്ളൂവെന്നും സ്‌കൂളുകളില്‍ ശുചീകരണ പരിപാടികള്‍ ആരംഭിച്ചതായും തിങ്കളാഴ്ച സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ നിലവിലത്തെ സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതിനും അടച്ചിടുന്നതിനും സ്‌കൂള്‍ അധികൃതര്‍ക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്ന് കെഎച്ച്ഡിഎ നേരത്തെ അറിയിച്ചിരുന്നു.

Comments are closed.