വീഡിയോ ഉപയോഗിച്ച് ഇനി ബാങ്കിന് ഉപഭോക്താക്കളെ തിരിച്ചറിയാം

മുംബൈ: ആര്‍.ബി.ഐ. ബാങ്കുകള്‍ക്ക് വീഡിയോ ഉപയോഗിച്ച് ഇനി ബാങ്കിന് ഉപഭോക്താക്കളെ തിരിച്ചറിയാനുള്ള അനുമതി നല്‍കി. തുടര്‍ന്ന് വീഡിയോ വഴി ഉപഭോക്താവിന്റെ ഫോട്ടോയും പ്രധാന തിരിച്ചറിയല്‍ രേഖകളും കെ.വൈ.സിക്ക് നല്‍കുന്നതാണ്.

കെ.വൈ.സി നടപടി ക്രമങ്ങള്‍ ബാങ്കുകള്‍ക്ക് എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഈ സംവിധാനം വളരെ ഉപയോഗമാണ്. എന്നാല്‍ ഉപഭോക്താവിന്റെ അറിവോടെ മാത്രമേ സംവിധാനം നടത്താന്‍ കഴിയുകയുള്ളു. അതിനായി കൃത്യമായി പരശീലനം ലഭിച്ച ഉദ്യോഗസ്ഥരെ ഇതിനായി വിന്യസിക്കണമെന്നും റിസര്‍വ്ബാങ്ക് അറിയിച്ചു.

Comments are closed.