റിയാദിലെ താമസസ്ഥലത്ത് കുറ്റിച്ചിറ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: റിയാദിലെ താമസസ്ഥലത്ത് കുറ്റിച്ചിറ സ്വദേശിയായ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് പടിഞ്ഞാറെ വലിയ വീട്ടില്‍ കോയട്ടിയുടെ മകന്‍ കാളിയാരകത്ത് ഇര്‍ഫാന്‍ അഹമ്മദ് (29) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. വെള്ളിയാഴ്ച രാത്രിയില്‍ ക്രിക്കറ്റ് കളി കഴിഞ്ഞ് മുറിയിലെത്തിയ ഉടന്‍ കുഴഞ്ഞുവീഴുകയായിരുന്നു.

റിയാദിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്ന ഇയാല്‍ വിവാഹം കഴിഞ്ഞ് സൗദിയില്‍ തിരിച്ചെത്തിയിട്ട് മൂന്നുമാസമേ ആയിരുന്നുള്ളൂ. ഭാര്യ: ഒറ്റയില്‍ മിഷാഹില്‍. സഹോദരങ്ങള്‍: നിസാഫ്, ഫാത്തിമ, നൂറ. മൃതദേഹം നസീമിലെ അല്‍ജസീറ ആശുപത്രിയിലാണ്. റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടികള്‍ നടക്കുകയാണ്.

Comments are closed.