മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബ്രദറിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബ്രദറിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. സിദ്ധിക്ക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ദീപക് ദേവ് ആണ് സംഗീത സംവിധാനം. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് ബിഗ് ബ്രദര്‍ എത്തുക. കുടുംബബന്ധത്തിന്റെ കഥയും ചിത്രം പറയുന്നുണ്ടെന്നാണ് ട്രെയിലറില്‍ നിന്നുള്ള വിവരം.

Comments are closed.