ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനത്തിനെതിരെ ലിവർപൂളിന് ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ടോട്ടനത്തിനെതിരെ ലിവര്‍പൂളിന് ജയം. മുപ്പത്തിയേഴാം മിനിട്ടില്‍ ഫിര്‍മിനോ നേടിയ ഗോളാണ് ലിവര്‍പൂളിന് ആശ്വാസമായത്.
ലിവര്‍പൂളിന് 21 കളികളില്‍ 20 ജയവും ഒരു സമനിലയുമാണുള്ളത്. അതേസമയം 21 കളികളില്‍ 61 പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ് ലിവര്‍പൂള്‍. പ്രീമിയര്‍ ലീഗില്‍ തോല്‍വിയറിയാതെ മുന്നേറുന്ന 22 കളികളില്‍ മുപ്പത് പോയിന്റുള്ള ടോട്ടനം എട്ടാം സ്ഥാനത്താണുള്ളത്.
Comments are closed.