BLU3 E20 എന്ന് പേരിട്ടിരിക്കുന്ന പുതിയ ഹെല്‍മറ്റ് കൂളര്‍ പുറത്തിറക്കി ബ്ലൂആര്‍മര്‍
പുതിയ ഹെല്‍മറ്റ് കൂളര്‍ പുറത്തിറക്കി ബ്ലൂആര്‍മര്‍. BLU3 E20 എന്ന് പേരിട്ടിരിക്കുന്ന പുതിയ ഹെല്‍മറ്റിന്, 4,999 രൂപയാണ് വിപണിയിലെ വില. നേരത്തെ വിപണിയില്‍ അവതരിപ്പിച്ച ഹെല്‍മറ്റുകളില്‍ നിന്നും വ്യത്യസ്തമാണ് ഇതെന്നും കമ്പനി അഭിപ്രായപ്പെട്ടു.
ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആപ്പ്ടെനര്‍ മെക്കാട്രോണിക്സ് സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ബ്ലൂആര്‍മര്‍. 52 -ാംമത് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്ക് ഷോയിലാണ് പുതിയ ഹെല്‍മറ്റ് കമ്പനി അവതരിപ്പിച്ചത്. ആവശ്യക്കാര്‍ക്ക് ഇപ്പോള്‍ ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. ജനുവരി 27 മുതല്‍ ഉപഭോക്താക്കള്‍ക്ക് ഹെല്‍മറ്റ് കൈമാറുകയും ചെയ്യും.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോ (CES) ഇന്നൊവേഷന് പുരസ്കാരം ഈ ഹെല്‍മറ്റിന് ലഭിച്ചിരുന്നു. വെഹിക്കിള്‍ എന്റര്ടെയ്ന്മെന്റ് ആന്‍ഡ് സെയ്ഫ്റ്റി (Vehicle Entertainment and Safety category) വിഭാഗത്തിലാണ് ഈ പുരസ്കാരം ലഭിച്ചതെന്നും കമ്പനി അറിയിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ഉത്പന്നം കൂടിയാണിത്.
BLU3 E20 എന്ന് പേരിട്ടിരിക്കുന്ന ഹെല്‍മറ്റ് മുന്ഗാമികളില് നിന്നും വ്യത്യസ്തമാണ്. കൂളറിനൊപ്പം തന്നെ ബ്ലുടൂത്ത് കണക്ടിവിറ്റി ഉണ്ടെന്നതാണ് പിന്ഗമികളില് നിന്നും പുതിയ ഹെല്‍മറ്റിനെ വ്യത്യസ്തമാക്കുന്നത്. അന്തരീക്ഷ താപനിലയേക്കാള്‍ 15 ഡിഗ്രി തണുപ്പുള്ള ഹെല്‍മറ്റിലേക്ക് തണുത്ത വായു അയക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.
നേരത്തെ പുറത്തിറക്കിയ ഹെല്‍മറ്റുകളില്‍ നിന്നും വായു സഞ്ചാരത്തില്‍ 100 ശതമാനം വര്‍ധനവ് ഉണ്ടായെന്നും കമ്പനി പറയുന്നു. എയര്‍ കടന്നു വരുന്ന വേഗതയും, ദിശയും നിയന്ത്രിക്കാനും പുതിയ ഹെല്‍മറ്റിന് സാധിക്കും.
ആപ്പിളിന്റെ വോയ്സ് അസിസ്റ്റന്റായ സിറി ഉപയോഗിച്ചും, ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിച്ചുമാണ് ഇത് നിയന്ത്രിക്കാന്‍ സാധിക്കുക. കൂളറിന്റെ ഫാന്‍ വേഗത നിയന്ത്രിക്കാനും, ഓണ്‍ ആക്കുന്നതിനും ഓഫ് ആക്കുന്നതിനും സാധിക്കും. അതിനൊപ്പം ബാറ്ററി ശതമാനത്തെക്കുറിച്ചും അറിയാന്‍ സാധിക്കും.
ബ്ലുടൂത്ത് കണക്ടിവിറ്റി ഉള്ളതുകൊണ്ട് തന്നെ ഫോണുമായി ബന്ധിപ്പിച്ചാല്‍ വാട്സ്ആപ്പില്‍ എത്തുന്ന സന്ദേശങ്ങള്‍ കേള്‍ക്കാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷമാണ് ബ്ലുസ്നാപ്പിന്റെ പുതിയ പതിപ്പായി ബ്ലുസ്നാപ്പ് 2 ഹെല്‍മറ്റ് കൂളര്‍ കമ്പനി വിപണിയിലെത്തിയിരിക്കുന്നത്.
ആദ്യ മോഡലിനെക്കാള്‍ ചെറുതും ഭാരം കുറഞ്ഞതും 25 ശതമാനത്തോളം കൂടുതല്‍ വായു കടത്തിവിടുന്നതുമാണ് ബ്ലുസ്നാപ്പ് 2 ഹെല്‍മറ്റ് കൂളര്‍. ജിഎസ്ടി അടക്കം 2,299 രൂപയാണ് ഇതിന്റെ വിപണിയിലെ വില. വലിയ മുറികളില്‍ ഉപയോഗിക്കുന്ന റൂം കൂളിന്റെ അതേ അടിസ്ഥാനത്തിലാണ് ഹെല്‍മറ്റ് കൂളറിന്റെ പ്രവര്‍ത്തനം.
ഫുള്‍ഫേസ് ഹെല്‍മറ്റിന്റെ ചിന് ഭാഗത്തായാണ് കൂളര്‍ ഘടിപ്പിക്കുക. ഫാന്‍, എടുത്തുമാറ്റാവുന്ന ഫില്‍റ്റര്‍ എന്നിവയാണ് ഇതിലെ പ്രധാന ഘടകങ്ങള്‍. ഉപയോഗത്തിന് മുമ്പ് 10 സെക്കന്‍ഡ് ഫില്‍റ്റര്‍ വെള്ളത്തില്‍ മുക്കിവയ്ക്കണം. ഹെല്‍മറ്റ് വൈസറിന് ഡീഫോഗിങ് സൗകര്യവും ഇതില്‍ ലഭിക്കും.
പൊടിപടലങ്ങള്‍ പൂര്‍ണമായും അകറ്റിയാണ് വായു ഹെല്‍മറ്റിനുള്ളലേക്കെത്തുക. റീചാര്‍ജബിള്‍ ബാറ്ററിയിലാണ് ബ്ലുസ്നാപ്പ് 2 -ന്റെ പ്രവര്‍ത്തനം നടക്കുന്നത്. ഫുള്‍ചാര്‍ജില്‍ 10 മണിക്കൂര്‍ സമയം വരെ തുടര്‍ച്ചയായി ഈ ഹെല്‍മറ്റ് കൂളര്‍ പ്രവര്‍ത്തിക്കും.
സാഹചര്യങ്ങള്‍ക്കനുസരിച്ച് ഹെല്‍മറ്റിനുള്ളിലെ താപനില 6-15 ഡിഗ്രി വരെ കുറയ്ക്കാന്‍ ബ്ലുസ്നാപ്പ് 2 ഹെല്‍മറ്റ് കൂളറിന് സാധിക്കും. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വിപണി ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വേഗ ഹെല്‍മറ്റുമായി സഹകരിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം.
Comments are closed.