ബാഗ്ദാദിനടുത്തുള്ള സൈനികവിമാനത്താവളത്തിലേക്ക് വീണ്ടും റോക്കറ്റാക്രമണം
ബാഗ്ദാദ്: ബാഗ്ദാദിനടുത്ത് സഖ്യസേനയിലെ സൈനികരും യുഎസ് സൈന്യവും തമ്പടിച്ചിരുന്ന അല്‍-ബലാദ് വിമാനത്താവളത്തില്‍ വീണ്ടും റോക്കറ്റാക്രമണം. എഫ്-16 പോര്‍വിമാനങ്ങളുടെ സര്‍വീസ് നടത്തുന്ന വിമാനത്താവളമാണ് അല്‍-ബലാദ്. അമേരിക്കന്‍ സൈനികോദ്യോഗസ്ഥരുടെ പരിശീലകരും ഇവിടെയുള്ളത്. തുടര്‍ന്ന് അല്‍-ബലാദ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് ആറ് റോക്കറ്റുകള്‍ പതിച്ചത്.
ആറും കത്യുഷ റോക്കറ്റുകളാണ് എന്ന് സഖ്യസേന സ്ഥിരീകരിച്ചിരുന്നു. ഇറാഖി വ്യോമസേനയിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇറാന് സൈന്യം നേരിട്ടാണോ, അതോ ഇറാനോട് കൂറ് പുലര്‍ത്തുന്ന ഇറാഖിലെ സൈനികയുദ്ധഗ്രൂപ്പായ ഹഷെദ് അല്‍-ഷാബിയാണോ ആക്രമണം നടത്തിയതെന്നതില്‍ അറിവില്ല.
അതേസമയം ഇരുവിഭാഗവും റോക്കറ്റാക്രമണത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാഖിലെ അല്‍ അസദ്, ഇര്‍ബില്‍ എന്നീ സൈനിക വിമാനത്താവളങ്ങളിലേക്ക് ഇറാന് ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയിരുന്നു. ഇതില്‍ ’80 അമേരിക്കന്‍ സൈനികരെ’ വധിച്ചുവെന്നാണ് ഇറാന് അവകാശപ്പെട്ടത്. എന്നാല്‍ ആദ്യം പെന്റഗണും പിന്നീട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരിട്ടും ഇക്കാര്യം നിഷേധിച്ചു.
ഒരു മരണം പോലുമുണ്ടായിട്ടില്ലെന്നും, ഈ വിമാനത്താവളങ്ങളില്‍ നിന്ന് യുഎസ് സൈനികരെ നേരത്തേ മാറ്റിയിരുന്നുവെന്നും ട്രംപും പറഞ്ഞിരുന്നു. ഇറാനിലെ ഉന്നത സൈനികനേതാക്കളിലൊരാളായ ഖുദ്സ് ഫോഴ്സ് തലവന്‍ കാസിം സൊലേമാനിയെ ബാദ്‍ദാദ് വിമാനത്താവളത്തിലേക്ക് വ്യോമാക്രമണം നടത്തി വധിച്ച അമേരിക്കന്‍ നടപടിക്ക് പ്രതികാരമായാണ് ഇറാന്റെ തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍.
സൊലേമാനിയ്ക്ക് പുറമേ, ഇറാഖി കമാന്‍ഡര്‍ അബു മഹ്ദി അല്‍ മുഹാന്ദിസ് അടക്കം അഞ്ച് പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇറാഖില്‍ ഇറാന് സൈന്യത്തോട് അനുഭാവം പുലര്‍ത്തുന്ന സൈനിക ഗ്രൂപ്പായ ഹഷെദ് അല്‍-ഷാബിയുടെ ഡെപ്യൂട്ടിയായിരുന്നു ജനറല്‍ മുഹാന്ദിസ്.
Comments are closed.