പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനായുള്ള പ്രതിപക്ഷ നീക്കത്തിന് തിരിച്ചടിയായി പ്രതിപക്ഷ കക്ഷികള്‍ പിന്മാറി
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനായുള്ള പ്രതിപക്ഷ നീക്കത്തിന് വന്‍ തിരിച്ചടിയായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കു പുറമെ ബിഎസ്പി അധ്യക്ഷ മയാവതി, എഎപി എന്നിവര്‍ പിന്മാറുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കു പിന്നാലെ ബിഎസ്പി അധ്യക്ഷ മയാവതി, എഎപി എന്നിവരാണ് പിന്മാറിയിരിക്കുന്നത്.
സംയുക്ത യോഗത്തില്‍ നിന്ന് തൃണമുല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി നേരത്തെ പിന്മാറിയിരുന്നു. അവസാന നിമിഷമാണ് മറ്റു പ്രതിപക്ഷ കക്ഷികളുടെ നീക്കം. കഴിഞ്ഞ ആഴ്ച നടന്ന യൂണിയന് സമരത്തില്‍ ഇടതു പ്രവര്‍ത്തകരും തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് പ്രതിപക്ഷ യോഗത്തില്‍ നിന്ന് മമത പിന്മാറിയത്.
‘കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എന്താണ് സംഭവിച്ചത്? ഇനി യോഗത്തില്‍ പങ്കെടുക്കാന്‍ തനിക്ക് സാധിക്കില്ല’ എന്നും സിഎഎ, എന്‍ആര്‍സിക്കെതിരെ ആദ്യമായി താനാണ് ഒരു മുന്നേറ്റം നടത്തിയതെന്നും മമത വ്യക്തമാക്കി. കൂടാതെ സിഎഎ-എന്‍ആര്‍സി പ്രക്ഷോഭത്തിന്റെ പേരില്‍ ഇടതും കോണഗ്രസും നടത്തുന്നത് മുന്നേറ്റമല്ല മറിച്ച് അക്രമമാണെന്നും മമത പ്രതികരിച്ചു.
രാജസ്ഥാനില്‍ ബിഎസ്പിയില് നിന്നുള്ള ആറു എംഎല്‍എമാര്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷ യോഗത്തില്‍ ബിഎസ്പി പങ്കെടുത്താല്‍ അത് രാജസ്ഥാനിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുമെന്നും, അതിനാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നും മായാവതി അറിയിച്ചിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയും എന്‍ആര്‍സിക്കെതിരെയുമുള്ള പ്രതിഷേധം മുന്നോട്ടു കൊണ്ടുപോകുന്നതിലും ഇതിനെതിരെയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുന്നതും സംബന്ധിച്ച ചര്‍ച്ചകളാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വിളിച്ചു ചേര്‍ത്തിരിക്കുന്ന യോഗത്തില്‍ നടക്കാനിരിക്കുന്നത്.
Comments are closed.