ശബരിമല സ്ത്രീ പ്രവേശം ഇപ്പോഴുള്ള ഒമ്പതംഗ ബഞ്ചല്ല പുന: പരിശോധനാ ഹര്‍ജി കേള്‍ക്കാന്‍ പോകുന്നതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമലയുമായി ബന്ധപ്പെട്ട കേസില്‍ സ്ത്രീ പ്രവേശം സംബന്ധിച്ച പുന: പരിശോധനാ ഹര്‍ജിയില്‍ മതപരമായ ആചാരങ്ങളില്‍ കോടതിക്ക് ഇടപെടാമോ എന്ന് വരുന്ന അഞ്ചംഗ ബഞ്ച് നിര്‍ദേശിച്ച ഏഴ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക മാത്രമാകും ഈ ബഞ്ച് വാദം കേള്‍ക്കുക എന്നും നേരത്തേ പുന: പരിശോധനാ ഹര്‍ജി പരിഗണിച്ച ഭരണഘടനാ ബഞ്ച് പ്രശ്നം കൂടുതല്‍ വിശാല ബഞ്ചിന് വിട്ടിരുന്നു.

എന്നാല്‍ ഇപ്പോഴുള്ള ഒമ്പതംഗ ബഞ്ചല്ല പുന: പരിശോധനാ ഹര്‍ജി കേള്‍ക്കാന്‍ പോകുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കൂടാതെ അഞ്ചംഗ ബഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഒപ്പം ഇസ്ളാമതത്തിലുള്ള സ്ത്രീകള്‍ക്ക് പള്ളികളില്‍ കയറാനുള്ള അവകാശ നിഷേധം, മതം മാറി വിവാഹം ചെയ്ത പാഴ്സി വനിതകള്‍ക്ക് പ്രാര്‍ത്ഥന നടത്താനുള്ള അവകാശം, ദാവീദി ബോറാ വിഭാഗം പെണ്‍കുട്ടികള്‍ക്ക് മേല്‍ നടത്തുന്ന ചേലാകര്‍മ്മം പോലുള്ള ആചാരങ്ങള്‍ ഭരണഘടനാപരമായ സാധുതയാകും ഒമ്പതംഗഭരണഘടനാ ബഞ്ച് പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

എന്നാല്‍ കേസില്‍ 61 ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നിലെത്തിയത്. എന്നാല്‍ കൂടുതല്‍ പേര്‍ ഒരേ വിഷയം വാദിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ചീഫ് ജസ്റ്റീസ് കേസില്‍ ഇനിയാരും കക്ഷി ചേരാന്‍ അനുവദിക്കില്ലെന്നും അറിയിച്ചു. പറഞ്ഞു. കേന്ദ്രത്തിനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായപ്പോള്‍ ബിന്ദു അമ്മിണിയ്ക്കായി ഇന്ദിരാ ജെയ്സിംഗാണ് ഹാജരായത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനായി ഹാജരായിട്ടുള്ളതിനാല്‍ ആണ് എജി കെ കെ വേണുഗോപാല്‍ ഈ കേസില്‍ നിന്നും വിട്ടു നിന്നത്. പുനഃപരിശോധനാഹര്‍ജികളെ എതിര്‍ത്ത് ബിന്ദു അമ്മിണിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗ്, എന്തിനാണ് ഈ ഹര്‍ജികള്‍ ഒമ്പതംഗ ബഞ്ചിന് വിട്ടത് എന്ന് മനസ്സിലാകുന്നില്ലെന്ന് കോടതിയില്‍ പറഞ്ഞു.

അഞ്ചംഗ ബെഞ്ച് തയ്യാറാക്കിയ ഈ ചോദ്യങ്ങള്‍ക്കൊന്നും നിയമപരമായ ഉത്തരം കണ്ടെത്താന്‍ സാധിക്കുന്നതല്ലെന്നും ഇന്ദിരാ ജയ് സിംഗ് പറഞ്ഞു. അതേസമയം ചോദ്യങ്ങള്‍ വിശാല ബഞ്ചിന് വിട്ടതില്‍ തെറ്റില്ലെന്നായിരുന്നു കേന്ദ്രം പറയുന്നത്. മൂന്നാഴ്ചയ്ക്ക് ശേഷം വാദം കേള്‍ക്കും. മൂന്നാഴ്ചയ്ക്കുള്ളില്‍ വാദത്തിനുള്ള ഒരുക്കങ്ങള്‍ അഭിഭാഷകര്‍ നടത്തണം.

പരിഗണിക്കുന്ന ചോദ്യങ്ങള്‍ ഇവ

1. ഭരണഘടനയില്‍ മതസ്വാതന്ത്ര്യവും തുല്യതയും വിശദീകരിക്കുന്ന വകുപ്പുകള്‍ തമ്മിലുള്ള ബന്ധമെന്ത്? അവയെ എങ്ങിനെ ഒരുമിച്ച് നിര്‍ത്താം?
2. ഇന്ത്യയിലെ ഓരോ പൗരനും മതസ്വാതന്ത്ര്യം ഉറപ്പാക്കുന്ന വകുപ്പിലെ ‘പൊതുക്രമം, ധാര്‍മ്മികത, ആരോഗ്യം’ എന്നിവ വിവക്ഷിക്കുന്നതെന്ത്?
3. ധാര്‍മ്മികത എന്നതോ ഭരണഘടനാ പരമായ ധാര്‍മ്മികത എന്നതോ കൃത്യമായി ഭരണഘടന നിര്‍വ്വചിച്ചിട്ടില്ല. ഈ ധാര്‍മ്മികതയെന്നത് മൊത്തത്തിലുള്ളതാണോ അതോ മതവിശ്വാസവുമായി ബന്ധപ്പെട്ടത് മാത്രമോ?
4 ഒരു മതാചാരം ആ മതത്തിന്റെയോ വിശ്വാസം പിന്തുടരുന്നവരുടേയോ അവിഭാജ്യ ഘടകമാണെന്നോ അതിനെ മാറ്റാനാകില്ലെന്നോ പറയാന്‍ കഴിയുമോ? അത് തീരുമാനിക്കാന്‍ കോടതിക്ക് കഴിയുമോ? അതോ ഒരു മത മേധാവി തീരുമാനിക്കേണ്ടതാണോ അത്?
5. ഭരണഘടനയിലെ 25 ാം വകുപ്പ് പ്രകാരം ‘ഹിന്ദു’ എന്നതിന്റെ നിര്‍വ്വചനം എന്ത്?
6. ഒരു വിഭാഗത്തിന്റെ / മതവിഭാഗത്തിന്റെ ‘ഒഴിച്ചുകൂടാത്ത ആചാര’ മെന്നതിന് ഭരണഘടനയുടെ മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്ന 26 ാം അനുഛേദത്തിന്റെ സംരക്ഷണം ഉണ്ടാകുമോ?
7. ഒരു മതത്തിന്റെ ആചാരങ്ങളെ ആ മതത്തിലോ ആചാരത്തിലോ പെടാത്ത വ്യക്തിക്ക് പൊതു താല്‍പ്പര്യ ഹര്‍ജിയിലൂടെ ചോദ്യം ചെയ്യാനാകുമോ? അത് അനുവദനീയമാണോ?
എന്നിവയാണ് ബഞ്ച് ഇന്ന് പരിഗണിക്കുന്ന ചോദ്യങ്ങള്‍.

Comments are closed.