കാണ്‍പൂരില്‍ വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി വന്ന സംഘത്തെ പോലീസ് പിടികൂടി

കാണ്‍പൂര്‍: കാണ്‍പൂരില്‍ വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി വന്ന സംഘത്തെ പോലീസ് പിടികൂടി. തുടര്‍ന്ന് ആറ് പേരടങ്ങുന്നതാണ് സംഘം ന്യൂസ് വെബ്സൈറ്റ് നടത്തുന്നു എന്ന മറവിലാണ് വീട്ടില്‍ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ച് വന്നത്. വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ സംഘത്തിന്റെ നടത്തിപ്പുകാരനുള്‍പ്പെടെ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് അറസ്റ്റിലായത്.

തുടര്‍ന്ന് സംഘത്തിന്റെ കൈവശം നിന്നും ചില ലൈംഗിക ഉപകരണങ്ങളും പാന്‍ കാര്‍ഡുകളും എടിഎം കാര്‍ഡുകളും ചില ന്യൂസ് പോര്‍ട്ടലുകളുടെ ഐഡികളും മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെത്തി. എന്നാല്‍ വാട്സ്ആപ്പിലൂടെ സംഘത്തിലുള്ള ഒരു യുവതിയാണ് ഇടപാടുകാരെ എത്തിക്കുന്നത്.

കൂടാതെ ഇതില്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ സംസ്ഥാന മേലുദ്യോഗസ്ഥനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു. വാട്സാപ്പിലൂടെ മറ്റ് വിവരങ്ങള്‍ ഉറപ്പ് വരുത്തിയ ശേഷമാണ് ഇടപാടുകാരെ ഇവര്‍ വീട്ടില്‍ എത്തിക്കുക. പണം കൂടുതല്‍ നല്‍കിയാല്‍ സ്ത്രീകളെ ആവശ്യക്കാര്‍ക്ക് ഒപ്പം ഇവര്‍ അയയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

Comments are closed.