മുംബൈയില്‍ യുവതിയെയും യുവതിയുടെ സഹോദരി പുത്രിയെയും യുവാവ് ബലാത്സംഗം ചെയ്തതായി പരാതി

മുംബൈ: മുംബൈയില്‍ വിവാഹ വാഗ്ദാനം നല്‍കി യുവതിയെയും യുവതിയുടെ സഹോദരി പുത്രിയെയും യുവാവ് ബലാത്സംഗം ചെയ്തതായി പരാതി. 26കാരനായ ആഷിഷ് ദുബെ എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന അസ്മല്‍ ലഷ്‌കര്‍ ആണ് പ്രതി. അസം സ്വദേശിയായ അസ്മല്‍ നാളുകളായി മുംബൈയിലാണ് താമസം. വിവാഹ വാഗ്ദാനം നല്‍കി 23കാരിയായ യുവതിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് കിടപ്പറ രംഗങ്ങള്‍ യുവതി അറിയാതെ ഇയാള്‍ ക്യാമറയില്‍ പകര്‍ത്തുകയും ഇത് കാണിച്ച ഭീഷണിപ്പെടുത്തിയാണ് യുവതിയുടെ സഹോദരി പുത്രിയായ 17കാരിയെ യുവാവ് ബലാത്സംഗം ചെയ്യുകയുമായിരുന്നു. അഷിഷ് ദുബെ എന്ന പേരില്‍ ഇയാള്‍ ഒരു പാര്‍ട്ടി നടത്തിയിരുന്നു. ഇവിടെ വെച്ചാണ് യുവതിയെയും കസിനെയും ഇയാള്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസ് എടുത്തു.

Comments are closed.