തിരുവനന്തപുരത്ത് വിളപ്പില്‍ശാലയില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ശാല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്ന് രാവിലെ രണ്ട് പേര്‍ക്ക് വെട്ടേറ്റു. ആക്രമണത്തില്‍ ലിജു സൂരി, ബിനുകുമാര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ലിജുവിന്റെ ബന്ധുകൂടിയായ ജയിനും കൂട്ടാളികളുമാണ് വെട്ടിയത്.

തുടര്‍ന്ന് വട്ടിയതിന് ശേഷം കൈ ബോംബും എറിഞ്ഞിരുന്നു. ലിജുവിന്റെ തലയിലും കാലിലും പരിക്കേറ്റിട്ടുണ്ട്. ബിനുകുമാറിന്റെ കൈക്കും ആണ് പരിക്കേറ്റത്. ലിജുവിന്റെ പരിക്ക് ഗരുതരമെന്നാണ് അറിവ്. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസും ബോംബ് സ്‌ക്വാഡും പ്രദേശത്ത് എത്തി പരിശോധന നടത്തിയിരുന്നു.

Comments are closed.