മരടില്‍ പൊളിച്ച് മാറ്റിയ ഫ്‌ലാറ്റുകളുടെ അവശിഷ്ടങ്ങളെല്ലാം എത്രയും വേഗം എടുത്ത് മാറ്റണമെന്ന് സുപ്രീംകോടതി

ദില്ലി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിതുയര്‍ത്തിയ നാല് ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് മാറ്റിയെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കേസില്‍ നാല് ആഴ്ചക്ക് അകം തുടര്‍ ഉത്തരവ് ഉണ്ടാകുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കൂടാതെ പൊളിച്ച് മാറ്റിയ ഫ്‌ലാറ്റുകളുടെ അവശിഷ്ടങ്ങളെല്ലാം എത്രയും വേഗം എടുത്ത് മാറ്റണം.

കായലില്‍ വീണ അവശിഷ്ടങ്ങളും അടിയന്തരമായി വാരിമാറ്റണെമെന്നും സുപ്രീംകോടതി അറിയിച്ചു. അതേസമയം ഫ്‌ലാറ്റുകള്‍ പൊളിച്ച് മാറ്റേണ്ടിവന്നത് വേദനാജനകമായ കാര്യമാണെന്നും പക്ഷെ നടപടി നിയമം ലംഘിക്കുന്ന എല്ലാവര്‍ക്കും ഉള്ള പാഠം ആകണമെന്നും ജസ്റ്റിസ് അരുണ്‍മിശ്ര പറഞ്ഞു. നഷ്ടപരിഹാരം സംബന്ധിച്ച് പരാതിയുള്ളവര്‍ക്ക് അക്കാര്യം അപേക്ഷയായി കോടതിയെ അറിയിക്കാവുന്നതാണ്.

Comments are closed.