വര്‍ക്കല സ്വദേശി മസ്‌കറ്റില്‍ കലാപരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു

മസ്‌കറ്റ്: മസ്‌കറ്റില്‍ കലാപരിപാടി അവതരിപ്പിക്കുന്നതിനിടെ തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ‘ജോട്ടന്‍’ പെയിന്റ് കമ്പനി വിതരണക്കാര്‍ക്കായി മസ്‌കറ്റില്‍ ഒരുക്കിയ കലാപരികളില്‍ പങ്കെടുക്കവെ ആയിരുന്നു വര്‍ക്കല മാന്ത്ര സ്വദേശിയായ ഷാന്‍(32) കുഴഞ്ഞു വീണത്.

ഒമാനിലെ സൂറില്‍ അല്‍ ഹാരിബ് ബില്‍ഡിങ് മെറ്റീരിയല്‍സില്‍ പത്തുവര്‍ഷമായി സെയ്ല്‍സ്മാന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. തുടര്‍ന്ന് ആശുപത്രീയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ സൈന, മകന്‍ റിസ്വാന്‍

Comments are closed.