ഇന്ത്യയില്‍ വിദേശ നിക്ഷേപത്തില്‍ 2,415 കോടി രൂപയുടെ കുറവുണ്ടായി

മുംബൈ: ഇന്ത്യയില്‍ വിദേശ നിക്ഷേപത്തില്‍ 2,415 കോടി രൂപയുടെ കുറവുണ്ടായി. അമേരിക്കയും ഇറാനും തമ്മിലുളള യുദ്ധസമാന പ്രതിസന്ധികളെ തുടര്‍ന്ന് ജനുവരി ഒന്ന് മുതല്‍ പത്ത് വരെയുളള കണക്കുകള്‍ പ്രകാരം വിദേശ പ്രോട്ട്‌ഫോളിയോ നിക്ഷേപത്തില്‍ (എഫ്പിഐ) ആകെ 2,415 കോടി രൂപയുടെ കുറവ് ഇന്ത്യന്‍ മൂലധന വിപണിയിലുണ്ടാവുകയായിരുന്നു.

എന്നാല്‍ പുതിയ ഡിപ്പോസിറ്ററി ഡേറ്റ പ്രകാരം എഫ്പിഐകള്‍ 777 കോടി രൂപ ഇന്ത്യന്‍ മൂലധന വിപണിയില്‍ നിക്ഷേപിച്ചു. ജനുവരി ഒന്ന് മുതല്‍ പത്ത് വരെ 3,192.7 കോടി രൂപ എഫ്പിഐകള്‍ പിന്‍വലിച്ചു. തുടര്‍ന്ന് ആകെ പുറത്തേക്ക് പോയ എഫ്പിഐ നഷ്ടം 2,415.7 കോടി രൂപയായി.

Comments are closed.