ദീപിക പദുകോണിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ
ഭോപ്പാല്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജെഎന്‍യു സന്ദര്‍ശിച്ച ബോളിവുഡ് താരം ദീപിക പദുകോണിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി.
‘സത്യത്തോടൊപ്പം നിന്നതിന് ഞാന്‍ ദീപികയെ അഭിനന്ദിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചുകൊണ്ട് അവര്‍ ധൈര്യത്തിന് ഒരു മാതൃക കാണിച്ചുതന്നു. ദീപികയ്ക്കെതിരായ അഭിപ്രായങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ ധാര്‍മ്മികതയ്ക്ക് അനുസൃതമല്ല, അപലപിക്കപ്പെടണം.
രാജ്യത്ത് കലാപങ്ങളൊന്നും നടക്കുന്നില്ലെന്ന് ഞാന്‍ ആദ്യമേ തന്നെ പറയാന്‍ ആഗ്രഹിക്കുന്നു. സാധാരണക്കാര്‍, പ്രത്യേകിച്ച് യുവാക്കള്‍, അവരുടെ അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിക്കുന്നു, സര്‍ക്കാരിന്റെ ഉത്തരവാദിത്തം ജനങ്ങളെ ശ്രദ്ധിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ്’ എന്നും ജ്യോതിരാദിത്യ സിന്ധ്യ പറയുന്നു.
Comments are closed.