അമിതവണ്ണവും തടിയും കുറയും ബേബ് ഫുഡ് ഡയറ്റ്

വ്യത്യസ്ത തരം ഭക്ഷണ രീതികളിലൂടെ നമുക്ക് അമിതവണ്ണത്തേയും തടിയേയും കുടവയറിനേയും ഇല്ലാതാക്കാവുന്നതാണ്. ഡയറ്റ് എന്ന് പറയുമ്പോൾ വളരെയധികം കഷ്ടപ്പെടലുകൾ ഉള്ള ഒന്നാണ് എന്ന് കരുതുന്നവരാണ് പലരും. വേവിക്കാത്തതും പകുതി വേവിച്ചതുമായ പച്ചക്കറികളും കഴിക്കുകയും വയറ് നിറയും വരെ കഴിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ എന്നാണ് പലരും പറയുന്നത്.

എന്നാൽ ഇന്നത്തെ കാലത്ത് വെയ്റ്റ്ലോസ് ട്രെൻഡ് ആയി നമുക്ക് ബേബ് ഫുഡ് ഡയറ്റ് ഫോളോ ചെയ്യാവുന്നതാണ്. ഇന്ന് ഡയറ്റിന് വേണ്ടി കലോറി വളരെ കുറഞ്ഞ ബേബി ഫുഡ് ഡയറ്റ് എടുക്കുന്നവരുണ്ട്. ഭക്ഷണത്തിന് പകരം ബേബിഫുഡ് ഡയറ്റ് എടുക്കുന്നവർ ധാരാളമുണ്ട്. ലഘുഭക്ഷണമായി ബേബി ഫുഡ് കഴിക്കുന്നു.

മാത്രമല്ല വിശപ്പ് മാറുന്നതിന് വേണ്ടി ബേബിഫുഡ് കുറേയധികം കഴിക്കാവുന്നതാണ്. അല്ലെങ്കിൽ ബേബിഫുഡിനോടൊപ്പം വളരെ കലോറി കുറഞ്ഞ ഭക്ഷണം കഴിക്കാവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ ഡയറ്റിൽ എത്തിക്കുന്നതാണ്. എന്നാൽ അത് നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്ന് പലപ്പോഴും പറയാൻ പറ്റില്ല. എങ്കിലും ഇന്ന് പലരും ബേബിഫുഡ് ഡയറ്റ് എടുക്കുന്നുണ്ട്.

ജ്യൂസ് ഡയറ്റും ഇന്നത്തെ കാലത്ത് വളരെയധികം അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. പലരും ജ്യൂസ് ഡയറ്റ് എടുക്കുമ്പോൾ ഖരഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കി പച്ചക്കറിയുടേയും പഴങ്ങളുടേയും ജ്യൂസ് കഴിക്കാവുന്നതാണ്. കലോറി വളരെ കുറവായതു കൊണ്ട് തന്നെ ശരീരഭാരം വളരെയധികം കുറയുന്നതിന് സഹായിക്കുന്നുണ്ട്.

പലപ്പോഴും അമിതവണ്ണം ഇല്ലാതാക്കുന്നതിന് വേണ്ടി പലരും കണ്ണാടി നോക്കി ഭക്ഷണം കഴിക്കുന്നവരാണ്. നാം കണ്ണാടിക്ക് മുന്നിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ ഭക്ഷണത്തെപ്പറ്റി നമുക്ക് ഒരു ബോധം ഉണ്ടാവും എന്ന് കരുതിയാണ് പലരും കണ്ണാടി നോക്കി ഭക്ഷണം കഴിക്കുന്ന രീതി പിന്തുടരുന്നത്. അളവ് കുറക്കുന്നതിനും ആരോഗ്യത്തിനും ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ട് സംശയിക്കാതെ കണ്ണാടി നോക്കി ഭക്ഷണം കഴിക്കാവുന്നതാണ്.

ഭക്ഷണം കഴിക്കുന്നത് കടുംനിറമുള്ള പാത്രത്തിൽ ആണ് എന്നുണ്ടെങ്കിൽ വളരെ കുറച്ചേ കഴിക്കൂ എന്നതാണ് പറയുന്നത്. ഇത്തരത്തിൽ കഴിക്കുന്നത് എന്തുകൊണ്ടും വിശപ്പ് കുറയുമെന്നാണ് ശാസ്ത്രം പറയുന്നത്. ഇളം നിറങ്ങളിലുള്ള പാത്രത്തിൽ ആണ് ഭക്ഷണം കഴിക്കുന്നതെങ്കിൽ ഭക്ഷണം കൂടുതൽ കഴിക്കും എന്നാണ് പറയുന്നത്. ഇതിന്‍റെ പിന്നിലെ കാരണം എന്താണ് എന്ന് പറഞ്ഞാൽ ഇരുണ്ട പാത്രത്തിൽ ഭക്ഷണം കഴിക്കുമ്പോൾ അത് കൂടുതൽ ഉണ്ടെന്ന് തോന്നുന്നുണ്ട്. ഇത് കൊണ്ട് തന്നെ കുറച്ച് ഭക്ഷണം കഴിക്കാവുന്നതാണ്.

റോഫുഡ് ഡയറ്റ് എടുക്കുന്നതിലൂടെ അത് നിങ്ങളുടെ അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു എന്നാണ് പറയാവുന്നതാണ്. അധികം വേവിക്കാതേയും പച്ചക്ക് കഴിക്കുന്നതാണ് റോഫുഡ് ഡയറ്റ്. ഈ ഭക്ഷണ രീതിയിൽ ഓർഗാനിക് ആയ പച്ചക്കറികൾ മാത്രമേ കഴിക്കാൻ പാടുകയുള്ളൂ. ശരീരഭാരം കുറക്കുന്നതിന് എന്ത് മാർഗ്ഗങ്ങളും സ്വീകരിക്കുന്നവരാണ് ഇന്നത്തെ തലമുറ. എന്നാൽ ഇത് അനാരോഗ്യകരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യം തിരിച്ചറിയേണ്ടതാണ്.

Comments are closed.