ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫിന് മൂന്നു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനം

ദില്ലി: മധ്യേഷ്യയില്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് ശേഷം സംഘര്‍ഷസാധ്യത നിലനില്ക്കുന്ന സാഹചര്യത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് മൂന്നു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ഇന്ന് ദില്ലിയിലെത്തുന്നു. തുടര്‍ന്ന് വിദേശകാര്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന റായ് സിന ഡയലോഗില്‍ ജവാദ് സരീഫ് നാളെ സംസാരിക്കുന്നതാണ്.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ മൂന്നരയ്ക്ക് ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്ന ജവാദ് സരീഫ് വൈകിട്ട് അനൗപചാരിക സംഭാഷണത്തിനായി വീണ്ടും പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തുകയും വ്യാഴാഴ്ച വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി ചര്‍ച്ച നടത്തിയ ശേഷം ഇറാന്‍ വിദേശകാര്യമന്ത്രി മുംബൈയിലേക്ക് തിരിക്കും.

Comments are closed.