ടെഹ്‌റാനില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് പൊലീസ്

ടെഹ്‌റാന്‍: ഇറാന്‍ പൗരന്മാര്‍ അടക്കം 176 പേരു ജീവനെടുത്ത വിമാന ആക്രമണം അബദ്ധത്തില്‍ പിണഞ്ഞതാണെന്ന ഇറാന്റെ കുറ്റ സമ്മതത്തിന് പിന്നാലെ യുക്രൈന്‍ വിമാനം വെടിവെച്ചിട്ടത്തതില്‍ ഇറാനില്‍ പ്രതിഷേധം തുടരുമ്പോള്‍ യാതൊരു മുന്നറിയിപ്പും നല്‍കാതെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടി ഉതിര്‍ത്തെന്നും സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് ഗുരുതരാമായി പരിക്കേറ്റതായുമുള്ള റിപ്പോര്‍ട്ടുകള്‍ പൊലീസ് നിഷേധിച്ചു.

പരിക്കേറ്റവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെയും ജനക്കൂട്ടം പേടിച്ച് ചിതറിയോടുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുമ്പോള്‍ ആക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ പലയിടത്തും കണ്ണീര്‍വാതക പ്രയോഗിച്ചു എന്നാണ് വിശദീകരിക്കുന്നത്.

ആത്മ സംയമനം പാലിക്കണമെന്ന് പൊലീസുകാര്‍ക്ക് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പൊലീസ് വക്താവ് പ്രതികരിച്ചു. പലയിടത്തും ഇന്റര്‍നെറ്റ് വിഛേദിച്ചു. അതേസമയം പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി അടക്കം അപകടത്തിന് ഉത്തരവാദികളായ എല്ലാവരും മാപ്പ് പറഞ്ഞ്, രാജിവെച്ച് ഒഴിഞ്ഞ് നിയമ നടപടി നേരിടണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

Comments are closed.