മാളയില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി നാല് പേര്‍ മരിച്ചു

തൃശ്ശൂര്‍ : മാളയില്‍ ഉത്സവം കണ്ടു മടങ്ങുകയായിരുന്ന കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ട് കുടുംബങ്ങളിലെ നാല് പേര്‍ മരിച്ചു. തുമ്പൂര്‍ അയ്യപ്പന്‍കാവില്‍ ഉത്സവവുമായി ബന്ധപ്പെട്ട് നിരവധി ആള്‍ക്കാര്‍ കൂടിയിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ നടന്ന അപകടത്തില്‍ കൊറ്റനെല്ലൂര്‍ സ്വദേശികളായ സുബ്രന്‍ (54) മകള്‍ പ്രജിത(29), ബാലു (52) മകന്‍ വിപിന്‍ (29) എന്നിവരാണ് മരിച്ചത്.

നാലു യുവാക്കളായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ മദ്യപിച്ചിരുന്നതായാണ് സംശയം. എന്നാല്‍ യുവാക്കള്‍ ഓടിച്ചിരുന്നത് വൈദ്യുതി വാഹനമായിരുന്നു എന്നാണ് അറിവ്. തുടര്‍ന്ന് വാഹനത്തില്‍ സഞ്ചരിച്ചിരുന്ന നാലു പേരെ കസ്റ്റഡിയില്‍ എടുത്തു. പോലീസ് രക്ത പരിശോധന നടത്തുകയും മറ്റു നിയമനടപടി സ്വീകരിച്ചിരിക്കുകയുമാണ്. അതേസമയം പരിക്കേറ്റവരെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

Comments are closed.