കുറ്റ്യാടിയില്‍ ബിജെപിയുടെ വിശദീകരണയോഗം നടത്താനുള്ള നീക്കം ബഹിഷ്‌ക്കരിച്ച് വ്യാപാരികള്‍ കടയടച്ചു

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരേ ഉയരുന്ന പ്രതിഷേധത്തില്‍ കുറ്റ്യാടിയില്‍ ബോധവല്‍ക്കരണത്തിനിറങ്ങിയ ബിജെപിയുടെ വിശദീകരണയോഗം നടത്താനുള്ള നീക്കം ബഹിഷ്‌ക്കരിച്ചു വ്യാപാരികളും മറ്റും കടയടച്ചു പോയിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ആയിരുന്നു ബിജെപി രാഷ്ട്ര രക്ഷാ സംഗമം എന്ന പേരില്‍ നിയമത്തെ അനുകൂലിച്ച് വിശദീകരണയോഗം പദ്ധതിയിട്ടിരുന്നത്.

എന്നാല്‍ വ്യാപാരികള്‍ സംഘടിതമായി പരിപാടി ബഹിഷ്‌ക്കരിക്കുകയായിരുന്നു എന്നാണ് വിവരം. സംവിധായകന്‍ അലി അക്ബര്‍, ബിജെപി നേതാവ് എംടി. രമേശ് എന്നിവരായിരുന്നു പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നവര്‍. വൈകുന്നേരം മൂന്ന് മണിക്ക് നീലേച്ചു കുന്നില്‍ നിന്നും കുറ്റ്യാടിയിലേക്ക് രാഷ്ട്ര രക്ഷാ റാലിയും സംഘടിപ്പിച്ചിരുന്നു.

എന്നാല്‍ ഈ പരിപാടിയിലും ബിജെപിയുടെ പ്രവര്‍ത്തകര്‍ മാത്രമായി. പരിപാടിക്കെതിരേ നേരത്തേ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വിരുദ്ധ പ്രചരണം നടന്നിട്ടുണ്ടായിരുന്നു. കൂടാതെ ഒരു മാസം പിന്നിടിരിക്കുന്ന സമരത്തിന്റെ ശക്തി ബിജെപിക്കാര്‍ക്ക് മനസ്സിലാക്കി കൊടുക്കണം എന്ന് ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ പ്രദേശവാസികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു.

Comments are closed.