ടാക്സി ഡ്രൈവറെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ അറസ്റ്റിലായി

മുംബൈ: മുംബൈ ഛത്രപതി വിമാനത്താവളത്തിന് സമീപം പിഡി മെല്ലോ റോഡില്‍ ഞായറാഴ്ച ട്രിപ്പ് വിളിച്ചിട്ട് പോകാന്‍ തയ്യാറാകാതിരുന്ന ടാക്സി ഡ്രൈവറെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തു. തുടര്‍ന്ന് ആര്‍പിഎഫ് കോണ്‍സ്റ്റബിളായ അമിത് ധന്‍കാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

കാറില്‍ വിശ്രമിക്കുകയായിരുന്ന ഡ്രൈവറെ ഇയാള്‍ വിളിച്ച് ഉണര്‍ത്തുകയും സൗത്ത് മുംബൈയിലെ ഗ്രാന്റ് റോഡിലുള്ള റെഡ് സ്ട്രീറ്റില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡ്രൈവര്‍ ഇതിന് തയ്യാറാകാത്തതിനാല്‍ ഡ്രൈവറെ അമിത് ക്രൂരമായി മര്‍ദ്ദിക്കുകയും തെറി വിളിക്കുകയും തുടര്‍ന്ന് വലിച്ചിഴച്ച് കൊണ്ടുപോയി റെയില്‍വെ വളപ്പില്‍ വെച്ച് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു.

തുടര്‍ന്ന് ഡ്രൈറുടെ പേഴ്സും കാറിന്റെ താക്കോലും കാറിലുണ്ടായിരുന്ന മറ്റ് സാധനങ്ങളും എടുത്ത് സ്ഥലം വിട്ടു. അന്ന് രാത്രി തന്നെ അമിതിനെതിരെ ഡ്രൈവര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ അമിത്തിനെ പോലീസ് അറസ്റ്റ് ചെയ്യുകയും അമിത് ധന്‍കാന്തിനെ ആര്‍ പി എഫ് സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു. കൂടാതെ ഇയാള്‍ക്കെതിരെ ആര്‍ പി എഫ് അന്വേഷണത്തിനും ഉത്തരവായിട്ടുണ്ട്.

Comments are closed.