ഇന്‍ഫോസിസ് കമ്പനിക്ക് ജി.എസ്.ടി. സോഫ്ട്വേര്‍ തകരാറിനെത്തുടര്‍ന്ന് 16.25 കോടി രൂപ പിഴ
കൊച്ചി : ഇന്‍ഫോസിസ് കമ്പനിക്ക് ജി.എസ്.ടി. സോഫ്ട്വേര്‍ തകരാറിനെത്തുടര്‍ന്ന് 16.25 കോടി രൂപ പിഴ. ജി.എസ്.ടി. പോര്‍ട്ടലിന്റെ പ്രവര്‍ത്തനം ഏറ്റെടുത്തു നടത്താന്‍ ഇന്‍ഫോസിസിന് 1379.71 കോടി രൂപയുടെ കരാറാണ് നല്‍കിയിട്ടുള്ളത്. പ്രമുഖ ടാക്സ് പ്രാക്ടീഷണര്‍ ജേക്കബ് സന്തോഷ് നല്കിയ വിവരാവകാശ അപേക്ഷയിലാണ് ഇന്‍ഫോസിസിനു പിഴ ചുമത്തിയ കാര്യം വ്യക്തമായത്.
തുടര്‍ന്ന് ഇതുവരെ 437.81 കോടി രൂപ നല്‍കിയതായും സോഫ്റ്റ്വേര്‍ ശരിയായി പ്രവര്‍ത്തിക്കാത്തതിന് 16.25 കോടി രൂപ പിഴ ചുമത്തിയതായും വിവരാവകാശ രേഖയില്‍നിന്ന് കഴിഞ്ഞു. ഒരു കോടിയിലേറെ വ്യാപാര സ്ഥാപനങ്ങള്‍ ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവിലെ സോഫ്റ്റ്വേര്‍ പ്രകാരം 1.50 പേര്‍ക്കു മാത്രമേ ഒരു സമയത്ത് പോര്‍ട്ടലില്‍ കയറാന്‍ കഴിയുകയുള്ളൂ.
അങ്ങനെ വരുമ്പോള്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതികളില്‍ തിരക്ക് കാരണം സൈറ്റ് മിക്കവാറും നിശ്ചലമാകുകയും ഇതു മൂലം സര്‍ക്കാരിന് ജി.എസ്.ടി. പിരിവ് കൃത്യമായി നടത്താനും കഴിയില്ല. അതേസമയം ഇതിനെല്ലാം ഉത്തരവാദിത്തം സോഫ്റ്റ്വേര്‍ തകരാറാണ് എന്നാണ് വിവരാവകാശ നിയമപ്രകാരം ജി.എസ്.ടി നെറ്റ്വര്‍ക്ക് നല്കിയ മറുപടിയില്‍ പറയുന്നു.
Comments are closed.