ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ സൂചികയില്‍ വര്‍ദ്ധനവ്

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാംമാസവും ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ വര്‍ദ്ധനവുണ്ടായി. നവംബറില്‍ 5.54 ശതമാനമായിരുന്നു ഇത്. എന്നാല്‍ ഡിസംബറില്‍ 7.35 ശതമാനമാണു നിരക്ക്. അഞ്ചരവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമാണിത്. അതേസമയം 2018 ഡിസംബറില്‍ ചില്ലറ വില്‍പ്പനവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2.11 ശതമാനമായിരുന്നു. 2014 ജൂലൈക്കു ശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണു കഴിഞ്ഞ മാസത്തേത്.

7.39 ശതമാനമായിരുന്നു 2014 ജൂലൈയില്‍ പണപ്പെരുപ്പം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് പണപ്പെരുപ്പവും കൂടിയത്. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലക്കയറ്റം നവംബറിലുണ്ടായിരുന്ന 10.01 ശതമാനത്തില്‍ നിന്ന് 14.12 ശതമാനത്തിലേക്ക് ഉയര്‍ന്നു. പച്ചക്കറി വിലക്കയറ്റം 36 ശതമാനത്തില്‍ നിന്ന് 60.5 ശതമാനമായി. ധാന്യങ്ങളുടെ വിലക്കയറ്റം 15.44 ശതമാനവും മത്സ്യ- മാംസ വിലക്കയറ്റം 20 ശതമാനവുമാണെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments are closed.