ഓച്ചിറയില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി

ഹരിപ്പാട്: ഓച്ചിറയില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. തുടര്‍ന്ന് പിനറ്റുംമൂട്ടില്‍ വടക്കത്തില്‍ സുനില്‍ബിലാലി(40)നെയാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഓച്ചിറയിലെ സ്ഥാപനത്തില്‍ മൊബൈല്‍ ഷോപ്പില്‍ നിന്നും യുവതിയുടെ നമ്പര്‍ കൈക്കലാക്കിയ യുവാവ് ഫോണിലൂടെ പരിചയം സ്ഥാപിക്കുകയും തുടര്‍ന്ന് ശനിയാഴ്ച ഒരു യുവാവിന്റെ വിവാഹ ആലോചനയുമായി യുവതിയുടെ ആറാട്ടുപുഴയിലെ വീട്ടിലെത്തുകയായിരുന്നു.

അമ്മയും സഹോദരനും പുറത്തിരുന്ന സമയം വീടിനുള്ളില്‍ കയറി യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് തൃക്കുന്നപ്പുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഓച്ചിറയില്‍ നിന്നും അറസ്റ്റ് ചെയ്ത ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുകയാണ്.

Comments are closed.