യുഎഇയിലേക്കുള്ള സന്ദര്‍ശക വിസയില്‍ രാജ്യത്തുനിന്ന് പുറത്തുപോകാതെ തന്നെ വിസ പുതുക്കാം

അബുദാബി: ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ പുതിയ ചട്ടങ്ങള്‍ പ്രകാരം യുഎഇയിലേക്കുള്ളസന്ദര്‍ശകര്‍ക്ക് രാജ്യത്തുനിന്ന് പുറത്തുപോകാതെ തന്നെ വിസ പുതുക്കാനാവുന്നതാണ്. അതേസമയം യുഎഇയിലേക്ക് അഞ്ച് വര്‍ഷ കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ അനുവദിക്കാനുള്ള തീരുമാനത്തിന് നേരത്തെ ക്യാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു. ഈ വിസ പ്രകാരം ആറ് മാസം തുടര്‍ച്ചയായി രാജ്യത്ത് തങ്ങാനാവുമെന്നാണ് വിവരം.

എന്നാല്‍ തുടര്‍ച്ചയായി ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങിയിട്ടില്ലെന്ന മാനദണ്ഡം പാലിക്കേണ്ടതാണ്. തുടര്‍ന്ന് വിസ സംബന്ധമായ സേവനങ്ങള്‍ക്ക് വേണ്ടി കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍ സന്ദര്‍ശിക്കുന്നതിന് പകരം സ്മാര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കണമെന്ന് യുഎഇ താമസകാര്യ വിഭാഗം ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ലഫ്. കേണല്‍ അഹ്മദ് അല്‍ ദലാല്‍ സന്ദര്‍ശകരെ അറിയിച്ചു.

Comments are closed.