യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ഇടിയോട് കൂടിയ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദുബായ്: യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ഇടിയോട് കൂടിയ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച മുതല്‍ ഏഴ് എമിറേറ്റ്‌സുകളുടെയും കിഴക്കന്‍ മേഖലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായാണ് മഴ ശക്തമാകുന്നത്. സൗദിയില്‍ അനുഭവപ്പെടുന്ന മൂടല്‍മഞ്ഞ് കാലാവസ്ഥാ വ്യതിയാനത്തിന്റെ അടയാളമാണ്. അതേസമയം മഴ പെയ്യിക്കാനായി ക്ലൗഡ് സീഡിങ് നടത്തുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചെങ്കിലും ഇതിന്റെ മാത്രം ഫലമായല്ല മഴ പെയ്യുന്നതെന്ന് കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഥാനി അഹമ്മദ് സയൂദി വ്യക്തമാക്കി.

Comments are closed.