രജനികാന്ത് നായകനാക്കി പുതിയ സിനിമയുമായി സിരുത്തൈ ശിവ

രജനികാന്ത് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ദര്‍ബാര്‍. ഇപ്പോള്‍ രജനികാന്ത് നായകനാക്കി പുതിയ സിനിമയുമായി സിരുത്തൈ ശിവ. ഇതിഹാസ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം ആണ് ഇന്‍ട്രോ സോംഗ് പാടുന്നത്.

ദര്‍ബാറിനു വേണ്ടി എസ് പി ബാലസുബ്രഹ്മണ്യം പാടിയ ചുമ്മാ കിഴി എന്ന ഇന്‍ട്രോ സോംഗ് വന്‍ ഹിറ്റായിരുന്നു. വിവേകിന്റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദെര്‍ ആയിരുന്നു സംഗീത സംവിധാനം. സിരുത്തൈ ശിവയുടെ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഡി ഇമ്മനാണ്. വിവേക് ആണ് ഗാനരചന. വെട്രി പളനിസാമിയാണ് സിരുത്തൈ ശിവ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Comments are closed.