ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റിംഗ് തെരെഞ്ഞെടുത്തു

മുംബൈ: വാംഖഡെയില്‍ ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. രോഹിത് ശര്‍മ്മയ്ക്കും ശിഖര്‍ ധവാനും ഒപ്പം കെ എല്‍ രാഹുലും ഇലവനിലെത്തിയിരുന്നു. തുടര്‍ന്ന് രാഹുല്‍ മൂന്നാമതായി ഇറങ്ങുമ്പോള്‍ കോലി സ്വയം നാലാം നമ്പറിലായി.

എന്നാല്‍ ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസീസ് നിരയില്‍ മാര്‍നസ് ലബുഷെയ്ന്‍ ഏകദിന അരങ്ങേറ്റം കുറിക്കും. മാര്‍നസ് ലബുഷെയ്ന്‍ മൂന്നാം നമ്പറിലും സ്റ്റീവ് സ്മിത്ത് നാലാമനായുമാണ് ബാറ്റിംഗിന് ഇറങ്ങുന്നത്. മുംബൈയിലെ മഞ്ഞുവീഴ്ച മത്സരത്തില്‍ നിര്‍ണായക സ്വാധീനമാണ്. അതേസമയം കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പരമ്പര(32) നേടിയ ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയ.

Comments are closed.