അര്‍ബന്‍, പ്രീമിയം എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ ചേതക് ഇലക്ട്രിക് വിപണിയില്‍
ചേതക് ഇലക്ട്രിക്കിനെ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് ബജാജ്. അര്‍ബന്‍, പ്രീമിയം എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് സ്കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. തുടക്ക പതിപ്പിന് ഒരു ലക്ഷം രൂപയും, പ്രീമിയം പതിപ്പിന് 1.15 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില.
വിപണിയില്‍ അവതരിപ്പിച്ചെങ്കിലും തുടക്കത്തില്‍ പൂനെ, ബംഗളുരു നഗരങ്ങളില്‍ മാത്രമാണ് സ്കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുക. തെരഞ്ഞെടുത്ത കെടിഎം ഡീലര്‍ഷിപ്പുകള്‍ വഴിയാകും സ്കൂട്ടറിന്റൈ വില്‍പ്പനയെന്നും കമ്പനി അറിയിച്ചു.
2019 സെപ്തംബര്‍ 25 -ന് ബജാജിന്റെ ചകന്‍ പ്ലാന്റിലാണ് ചേതക് ഇലക്ട്രിക്ക് സ്കൂട്ടറിന്റെ നിര്‍മാണം കമ്പനി ആരംഭിച്ചത്. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുള്ള ബജാജിന്റെ പുതിയ പുതിയ അര്‍ബണൈറ്റ് ബ്രാന്‍ഡിലാണ് ചേതക്ക് എത്തുന്നത്.
റെട്രോ ഡിസൈന്‍ പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്പന. എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള 3kWh ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ കരുത്ത്.
16 Nm torque ഈ ഇലക്ട്രിക്ക് മോട്ടര്‍ സൃഷ്ടിക്കും. ഇക്കോ, സ്പോര്‍ട്സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം. ഇക്കോ മോഡില്‍ ഒറ്റചാര്‍ജില്‍ 95 കിലോമീറ്റര്‍ ദൂരവും സ്പോര്‍ട്സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും.
സ്റ്റാന്റേര്‍ഡ്, ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും സ്കൂട്ടറില്‍ ലഭ്യമാണ്. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. അഞ്ച് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജാകും. 25 ശതമാനം ചാര്‍ജാകാന്‍ ഒരു മണിക്കൂര്‍ മാത്രം മതി. ബാറ്ററിക്ക് മൂന്നു വര്‍ഷം അല്ലെങ്കില്‍ 50,000 കിലോ മീറ്റര്‍ വാറണ്ടി ബജാജ് നല്‍കും.
നിരവധി സവിശേഷതകള്‍ വാഹനത്തില്‍ കാണാന്‍ സാധിക്കും. റെട്രോ ഡിസൈന്‍ പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്പന. എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡിസ്ക് ബ്രേക്കുകള്‍, എബിഎസ്, റിവേഴ്സ് അസിസ്റ്റ് ഫങ്ഷന് എന്നിവയെല്ലാം സ്കൂട്ടറിന്റെ സവിശേഷതകളാണ്.
വിപണിയില്‍ ഓകിനാവ സ്കൂട്ടറുകള്, ഹീറോ ഇലക്ട്രിക്ക്, ഏഥര്‍ 450, ആമ്പിയര്‍ ഇലക്ട്രിക്ക വെഹിക്കിള്‍സ് എന്നിവരാണ് ചേതക്കിന്റെ എതിരാളികള്‍. ജനുവരി 15 മുതല്‍ ഇലക്ട്രിക്ക് ചേതക്കിനായുള്ള ബുക്കിങ് ബജാജ് ആരംഭിക്കും.
2000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങുമെന്നും കമ്പനി അറിയിച്ചു.
Comments are closed.