ലോക ചെസ് ഫെഡറേഷന് മുന്‍ വൈസ് പ്രസിഡന്റ് പി.ടി.ഉമ്മര്‍കോയ അന്തരിച്ചു
കോഴിക്കോട്: ലോക ചെസ് ഫെഡറേഷന് മുന്‍ വൈസ് പ്രസിഡന്റ് പി.ടി.ഉമ്മര്‍കോയ (69) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ പന്നിയങ്കര വി.കെ. കൃഷ്ണമേനോന് റോഡിലെ വസതിയിലായിരുന്നു അന്ത്യം. 1996 മുതല്‍ പത്ത് വര്‍ഷം ഫിഡെ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. കൂടാതെ ഫിഡെ യൂത്ത് കമ്മിറ്റി ചെയര്‍മാനുമായിട്ടുണ്ട്. 1994 ല്‍ മോസ്കോയിലും 1996ല്‍ യെറിവാനിലും നടന്ന ചെസ് ഒളിമ്പ്യാഡുകളില്‍ സീനിയര്‍ ആര്ബിറ്ററായിരുന്നു.
1994ല്‍ കോമണ്‍വെല്‍ത്ത് ചെസ് അസോസിയേഷന് ജനറല്‍ സെക്രട്ടറിയായും ഏഷ്യന്‍ സോണല്‍ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നാലു തവണ അഖിലേന്ത്യാ ചെസ് ഫെഡറേഷന് സെക്രട്ടറിയായി. 1985 മുതല്‍ 89 വരെ ജോയിന്റ് സെക്രട്ടറിയായിരുന്നു. അഖിലേന്ത്യാ ചെസ് ഫെഡറേഷന് മാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ:നജ്മ കോയ. മക്കള്‍: നസിയ നോന, നാദിയ നോന, നൈജല്‍ റഹ്മാന് (ഷാര്‍ജ). മരുമക്കള്‍: മിഷാല്‍ റസാഖ്, ജസീം (ഷാര്‍ജ), ഫാബിദ. പന്നിയങ്കര പള്ളിയില്‍ മയ്യത്ത് നമസ്കാരത്തിന് ശേഷം കബറടക്കം കണ്ണമ്പറമ്പില്‍ നടന്നിരുന്നു.
Comments are closed.