മലപ്പുറത്ത് ദേശീയപാതയില്‍ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം ; ആറുപേര്‍ക്ക് പരിക്ക്

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുത്ത് ദേശീയപാതയില്‍ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് കര്‍ണാടക ഇരിയൂര്‍ സ്വദേശികളായ പാണ്ഡുരംഗ(34), പ്രഭാകര്‍(50) എന്നിവര്‍ മരിച്ചു. കാറിലുണ്ടായിരുന്ന ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു. രാത്രി പന്ത്രണ്ടരയോടെ എറണാകുളത്തേക്ക് വിനോദസഞ്ചാരത്തിനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.

തുടര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റവരെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും, മറ്റ് നാലുപേരെ വളാഞ്ചേരി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

Comments are closed.