വയനാട് മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഇന്ന് പുലര്‍ച്ചെ മാവോയിസ്റ്റ് ആക്രമണം

വയനാട് : വയനാട് മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഇന്ന് പുലര്‍ച്ചെ മാവോയിസ്റ്റ് ആക്രമണം. അട്ടമല ആനക്കുഞ്ഞിമൂല എന്ന സ്ഥലത്താണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ആക്രമണത്തില്‍ സ്വകാര്യ റിസോര്‍ട്ടിന്റെ ചില്ലുകള്‍ സംഘം എറിഞ്ഞു തകര്‍ക്കുകയും കസേരകള്‍ ഉള്‍പ്പെടെ കത്തിച്ചു ചാമ്പലാക്കിയ നിലയിലുമായിരുന്നു.

അതേസമയം സമീപ പ്രദേശത്തുള്ള ആദിവാസി സ്ത്രീകളെ അരിയും മറ്റ് ഭക്ഷ്യസാധനങ്ങളും നല്‍കാമെന്ന് പറഞ്ഞ് റിസോര്‍ട്ടിലേയ്ക്ക് വിളിച്ചു വരുത്തുകയും തുടര്‍ന്ന് ലൈംഗീകച്ചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് ആക്രമണത്തിനുള്ള കാരണം എന്തെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി മാവോയിസ്റ്റ് നാടുകാണി ഏരിയ കമ്മറ്റിയുടെ പേരിലുള്ള പോസ്റ്ററുകളും പ്രദേശത്തെ പോസ്റ്റുകളുമുണ്ടായിരുന്നു. ‘ആദിവാസി സ്ത്രീകള്‍ കാഴ്ചവസ്തുക്കളല്ല’ എന്ന താക്കീതും പോസ്റ്ററിലുണ്ട്. തുടര്‍ന്ന് മേപ്പാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Comments are closed.