ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് പരേഡില്‍ നിന്നും മഹാത്മാഗാന്ധിയുടെ പ്രതിയപ്പെട്ട ക്രിസ്ത്യന്‍ ഗാനം ഒഴിവാക്കി

ന്യൂഡല്‍ഹി : മഹാത്മാഗാന്ധിയുടെ പ്രതിയപ്പെട്ട ക്രിസ്ത്യന്‍ ഗാനം ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് പരേഡില്‍ നിന്നും പ്രതിരോധ മന്ത്രാലയം ഒഴിവാക്കി. അബിഡ് വിത്ത് മീ (എന്നോടൊപ്പം വസിക്കുക) എന്ന ഗാനമാണ് പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. സ്‌കോട്ടിഷ് കവിയായിരുന്ന ഹെന്റി ഫ്രാന്‍സിസ് ലൈറ്റാണ് അബൈഡ് വിത്ത് മീ എന്ന ഗാനം രചിച്ചത്.

എല്ലാ വര്‍ഷവും ജനുവരി 29 ന് വൈകുന്നേരം ഡല്‍ഹിയിലെ വിജയ് ചൗക്കില്‍ ബീറ്റിങ് ദി റിട്രീറ്റ് ചടങ്ങ് നടത്തുന്നതാണ്. അതേസമയം 950 മുതല്‍ സൈനീക പാരമ്പര്യത്തിന്റെ ഭാഗമായി ബീറ്റിങ് ദി റിട്രീറ്റ് ചടങ്ങില്‍ ഈ ബൈബിള്‍ ഗാനം ആലപിച്ചു വരികയായിരുന്നു. ബീറ്റിങ് ദി റിട്രീറ്റ് ചടങ്ങില്‍ 30-35 ഗാനങ്ങളാണ് ആലപിക്കുന്നത്. എന്നാല്‍ എല്ലാ വര്‍ഷവും സംഗീതത്തിന്റെ പുന:ക്രമീകരണം നടത്തുന്നുണ്ട്. തുടര്‍ന്ന് പുതിയ രാഗങ്ങള്‍ അവതരിപ്പിക്കാനും കൂടുതല്‍ ഇന്ത്യന്‍ സംഗീതങ്ങള്‍ ചേര്‍ക്കാനുമാണ് ഈ നടപടിയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Comments are closed.