വടക്കഞ്ചേരിയില്‍ പതിവായി മദ്യപിച്ച് വീട്ടിലെത്തി വഴക്കിട്ടിരുന്ന മകനെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി

പാലക്കാട് : പാലക്കാട് വടക്കഞ്ചേരിയില്‍ പതിവായി മദ്യപിച്ച് വീട്ടിലെത്തി വഴക്കിട്ടിരുന്ന മകനെ പിതാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രി 10 മണിയോടെ പരുവാശ്ശേരി നെല്ലിയാമ്പാടം മണ്ണാമ്പറമ്പില്‍ വീട്ടില്‍ മത്തായിയുടെ മകന്‍ ബേസില്‍ (36) ആണ് മരിച്ചത്.

മദ്യപിച്ചെത്തി വഴക്കിട്ട ബേസിലിനെ പിതാവ് ഇരുമ്പു പൈപ്പുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മകന്‍ മരിച്ച വിവരം മത്തായി അയല്‍വാസിയെ അറിയിച്ചത്. തുടര്‍ന്ന് പിതാവ് മത്തായി (58)യെ പോലീസ് അറസ്റ്റു ചെയ്തു. അതേസമയം ഇസ്രയേലില്‍ നഴ്സായിരുന്ന ബേസില്‍ ഒരുവര്‍ഷം മുന്‍പാണ് ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് തിരിച്ചെത്തിയത്.

തുടര്‍ന്നിങ്ങോട്ട് പല ദിവസങ്ങളിലും മദ്യപിച്ചെത്തുന്ന ഇയാള്‍ വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ബേസിലിന്റെ മാതാവ് ഇതേ വീട്ടില്‍ കിടപ്പുരോഗിയാണ്. തൃശ്ശൂര്‍ പട്ടിക്കാട് പലചരക്കുകട നടത്തിയാണ് മത്തായി കിടപ്പുരോഗിയായ ഭാര്യ സാറാമ്മയെ ശുശ്രൂഷിക്കുകയും കുടുംബം നടത്തിയിരുന്നതും.

Comments are closed.