ജിദ്ദയില്‍ ഇലക്ട്രിക് സാധനങ്ങള്‍ വില്‍ക്കുന്ന സൂഖില് അഗ്‌നിബാധ

റിയാദ്: ജിദ്ദയില്‍ അസീസിയ ഡിസ്ട്രിക്റ്റിലെ ഇലക്ട്രിക് സാധനങ്ങള്‍ വില്‍ക്കുന്ന സൂഖില്‍ തീപിടിത്തം. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.15 നാണ് ഇലക്ട്രിക് സാധനങ്ങള്‍ വില്‍പന നടത്തുന്ന കോംപ്ലക്‌സിനുള്ളിലെ കടകളില്‍ തീപിടിത്തമുണ്ടായത്.

തുടര്‍ന്ന് വിവരം ലഭിച്ച ഉടന്‍ അഗ്‌നിശമന വിഭാഗത്തിെന്റ നിരവധി യൂനിറ്റുകള്‍ സ്ഥലത്തേക്ക് തിരിച്ചതായും തീ നിയന്ത്രവിധേയമാക്കുകയും മറ്റ് സ്ഥലങ്ങളിലേക്ക് പടരാതിരിക്കാന്‍ വേണ്ട മുന്‍കരുതലെടുക്കുകയും ചെയ്തതായും മക്ക മേഖല സിവില്‍ ഡിഫന്‍സ് വക്?താവ് കേണല്‍ മുഹമ്മദ് ബിന്‍ ഉസ്മാന്‍ അല്‍ഖര്‍നി അറിയിച്ചു.

Comments are closed.