ഹരിവരാസനം അവാര്‍ഡ് സംഗീത സംവിധായകൻ ഇളയരാജയ്‍ക്ക് സമ്മാനിച്ചു

ഹരിവരാസനം അവാര്‍ഡ് സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് സമ്മാനിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാറും സംയുക്തമായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇളയരാജയ്ക്ക് സമ്മാനിച്ചത്.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. അതേസമയം സന്നിധാനത്ത് എത്തി അവാര്‍ഡ് വാങ്ങിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് ഇളയരാജ പറയുന്നു. ദേവസ്വം ബോര്‍ഡ് അധികൃതരും ചടങ്ങിലുണ്ടായിരുന്നു.

Comments are closed.